ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉപ്പുവെള്ളത്തെ സ്വേദനം ചെയ്തു ശുദ്ധ ജലം ഉണ്ടാക്കുന്ന പരീക്ഷണം ഉണ്ടല്ലോ! അത് ചെയ്യാന്‍ കണ്ടെന്സര് (മുഴുവന്‍ പേര് ലിബിഗ്സ് കണ്ടെന്സര്) വേണം. മിക്ക സ്കൂളുകളിലും ആ സാധനം ഇല്ല. വില 1000-ത്തില്‍ കൂടുതലും... ഇതാ എളുപ്പ വഴി.
സാമഗ്രികള്‍
1. ഒന്നേകാല്‍ ഇഞ്ച് പി.വി.സി - 1 അടി നീളം
2. എന്‍ഡ് ക്യാപ്പ് - 2 എണ്ണം
3. ഗ്ലാസ്സ് ട്യൂബ് - 1.25 അടി
4. ഗ്ലാസ് ട്യൂബ് - 2 ഇഞ്ച് നീളത്തില്‍ 2 എണ്ണം
ഒന്നേകാല്‍ ഇഞ്ച് പി.വി.സി. പൈപ്പ് ഒരു അടി നീളത്തില്‍ എടുക്കുക. 2 എന്‍ഡ് ക്യാപ് (സ്റ്റോപ്പര്‍) ഉറപ്പിച്ച് നടുക്ക് ഒരു ഗ്ലാസ് ട്യൂബ് കടക്കും വിധം ദ്വാരമിടുക. ഗ്ലാസ് ട്യൂബ് സൂക്ഷിച്ച് കടത്തുക. 2 ഇഞ്ച് നീളമുള്ള ഗ്ലാസ് ട്യൂബ്കള്‍ പി.വി.സി. പൈപ്പിന്റെ മുകളിലും താഴെയും ദ്വാരമുണ്ടാക്കി ഉറപ്പിക്കുക. ആവശ്യമെങ്കില്‍ പശ വച്ച് ലീക്കില്ലാതെ ഒട്ടിക്കാം... കണ്ടെന്സര് റെഡി !!

തയ്യാറാക്കിയത്..
ബിന്ദുലാല്‍, എം.എം.എം. എഛ്. എസ്. എസ്. കൂട്ടായി