ഇലക്ട്രോണ്‍ വിന്യാസം എഴുതണമെങ്കില്‍
ആഫ്ബാ തത്വമറിഞ്ഞീടേണം.
ഓരോ സബ് ഷെല്ലിലുമുള്‍ക്കൊള്ളും
ഇലക്ട്രോണ്‍ എണ്ണമറിഞ്ഞീടേണം.
s-ല്‍ 2, p-യില്‍ 6,d-യില്‍ 10, f-ല്‍ 14.
പീരിയഡ് അറിയാന്‍ കൂടിയ ഷെല്‍ നമ്പര്‍
മാത്രം നോക്കി എഴുതിയാല്‍ മതിയേ...
ബ്ലോക്കറിയാനോ എന്തൊരെളുപ്പം,
അവസാന സബ് ഷെല്‍ മാത്രം മതിയേ.
s-ബ്ലോക്കാണെങ്കില്‍ ഗ്രൂപ്പറിയാനായ്
അവസാന s–ലെ എണ്ണം നോക്കൂ.
p-ബ്ലോക്കാണെങ്കില്‍ ഗ്രൂപ്പറിയാനായ്
അവസാന p–ലെ ഇലക്ട്രോണിനോട് ...
ഒട്ടും മടിക്കാതെ കൂട്ടുക നമ്മള്‍
ഒരു ഡസന്‍ അഥവാ 12 എണ്ണം.
d-ബ്ലോക്കാണെങ്കില്‍ ഗ്രൂപ്പറിയാനായ്
അവസാന d–ലെ ഇലക്ട്രോണിനോട്
ശങ്ക കൂടാതെ കൂട്ടുക നമ്മള്‍ ആദ്യ ഇരട്ട സംഖ്യ 2
അയോണികരണ ഊര്‍ജ്ജം പിരിയഡില്‍ കൂടും
ഗ്രൂപ്പില്‍ കുറഞ്ഞ് കുറഞ്ഞ് വരുന്നേ
പീരിയോഡിക് ടേബിള്‍ മൂലകസ്ഥ)നം
കണ്ടു പിടിക്കാനെന്തൊരെളുപ്പം.
രചന:
ഐസക്. എം.വര്‍ഗീസ്
ജി.എച്ച്.എസ്.എസ്
ചെറിയമുണ്ടം, തിരൂര്‍, മലപ്പുറം
Isak sir,
ReplyDeleteIts a nice work.
please continue..
Santhosh Kumar V.G