ഒന്നാമത്തെ അദ്ധ്യായത്തില്‍ (മാറ്റങ്ങള്‍) പേജ് നമ്പര്‍ 53-ല്‍ വൈദ്യുത വിശ്ലേഷണത്തിന്റെ ചിത്രത്തില്‍ പഴയ ബാറ്ററിയിലെ കാര്‍ബണ്‍ ദണ്ഡ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരുന്നത്. അത് പുതിയ എഡീഷണില്‍ നിക്കല്‍ പൂശിയ ഇരുമ്പാണി എന്ന് മാറ്റിയിട്ടുണ്ട്. കാരണം, കാര്‍ബണ്‍ ദണ്ഡ് ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണം നടത്തിയാല്‍ ആനോഡില്‍ ഉണ്ടാകുന്ന നവജാത ഓക്സിജന്‍ (Nascent Oxygen) കാര്‍ബണുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും CO2 ഉണ്ടാവുകയും ചെയ്യും. അതായത് കാഥോഡില്‍ ഹൈഡ്രജനും, ആനോഡില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും ആയിരിക്കും ലഭിക്കുന്നത്. ഈ തെറ്റ് മനസ്സിലാക്കിയാണ് പുതിയ എഡീഷനില്‍ തിരുത്തല്‍ വരുത്തിയത്.
( N.B : നിക്കല്‍ പൂശിയ ഇരുമ്പാണി ലഭിക്കാന്‍ ബുദ്ധിമുട്ടില്ല, ഹാര്ഡ്വെയര് കടയില്‍ കോണ്‍ക്രീറ്റ് ആണി എന്ന് പറഞ്ഞാല്‍ മതി.)
No comments:
Post a Comment