Sunday, July 25, 2010

ഒരു പുതിയ സയന്‍സ് മാഗസിന്‍



കുട്ടികളുടെ അധിക വായനയെ സഹായിക്കാന്‍ വേണ്ടി “ സ്റ്റുഡന്റ്സ് ഓക്സൈഡ് “ എന്ന പേരില്‍ ഒരു പുതിയ സയന്‍സ് മാഗസിന്‍ തുടങ്ങി. ശാസ്ത്ര രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങള്‍, ശാസ്ത്ര വാര്‍ത്തകള്‍ എന്നിവ കൂടാതെ എട്ടാം ക്ലാസ്സിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഐ.റ്റി, സാമൂഹ്യ ശാസ്ത്രം ഇവയുടെ പഠനത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ അധിക വിവരങ്ങളും ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളും ധാരാളമായി ഉള്‍പ്പെടുത്തിയാണ് മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്.


കൂടാതെ മികച്ച സ്കൂളുകള്‍, നമ്മുടെ കലകള്‍, മികച്ച സ്കൂള്‍ ഫിലിം ക്ലബ്ബ്, മനോവിശകലനം, ജൈവ വൈവിധ്യം, സ്ഥലവും കാലവും തുടങ്ങി വിജ്ഞാന പ്രദമായ ഒട്ടേറെ പംക്തികള്‍ ഉള്‍‍ക്കൊള്ളിച്ച് ആകര്‍ഷകമായ ലേ-ഔട്ടിലാണ് മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്ര വിദ്യാര്‍‌ദ്ഥികള്‍ക്ക് വായിക്കാനും സൂക്ഷിച്ചു വക്കാനും പറ്റിയ ഈ മാഗസിന്റെ വില 20 രൂപയാണ്. സര്‍‌ക്കുലേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9846816751 എന്ന നമ്പറിലോ ഈ ബ്ലോഗിന്റെ എഡിറ്റര്‍‌മാരുടെ നമ്പറിലോ ബന്ധപ്പെടുക..

2 comments:

  1. കോപ്പികൾ കിട്ടാൻ എന്താണു മാർഗ്ഗം?

    ReplyDelete
  2. സാമ്പിള്‍ പേജ്‌ അപ്‌ ലോഡ്‌ ചെയ്യാമോ..

    ReplyDelete