എട്ടാം ക്ലാസ്സിലെ “മാറ്റങ്ങള്‍”എന്ന അദ്ധ്യായം പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. താപരാസപ്രവര്‍ത്തനങ്ങള്‍, പ്രകാശരാസപ്രവര്‍ത്തനങ്ങള്‍,വൈദ്യുത രാസപ്രവര്ത്തനങ്ങള്‍ ഇവയൊക്കെ ലാബിലുള്ള ഉപകരണങ്ങളും രാസവസ്തുക്കളും വച്ച് കുട്ടികളേക്കൊണ്ട് തകര്‍ത്തു ചെയ്യിച്ചു. (സത്യം പറയാമല്ലോ… വെക്കേഷന്‍ കാലത്ത് ഡി.ആര്‍.ജി തലത്തില്‍ പരിശീലനം ലഭിച്ചതും, പിന്നെ നാലു ബാച്ചിന് കോഴ്സ് എടുത്തതും കൊണ്ടുള്ള നല്ല ആത്മവിശ്വാസം ഉണ്ടായിരിന്നു. നന്നായി ആസ്വദിച്ച് ക്ലാസെടുത്തു!!)
“സാറേ, ശബ്ദം സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന രാസപ്രവര്‍ത്തനങ്ങളുണ്ടോ?”
മിടുക്കന്‍ നമ്മളെ കുഴക്കിക്കളഞ്ഞല്ലോ!
ഞാന്‍ ഒന്നു നോക്കിയിട്ടു പറയാം എന്നു പറഞ്ഞ് തല്കാലം രക്ഷപെട്ടു.
സഹപ്രവര്‍ത്തകര്‍ക്കും അറിയില്ല. ഇനി എന്തു ചെയ്യും?
പിന്നെ രക്ഷാമാര്‍ഗ്ഗം ഇന്റര്‍ നെറ്റ് തന്നെ! ഗൂഗിളില്‍ കയറി Chemistry of sounds എന്ന് റ്റൈപ്പ് ചെയ്തു തിരഞ്ഞു നോക്കി.
കിട്ടിപ്പോയി…സോണോകെമിസ്ട്രി.
ചില ഓര്‍ഗാനിക് രാസപ്രവര്ത്തനങ്ങളിലും ഓര്‍ഗാനോ മെറ്റാലിക് നിര്‍മ്മാണത്തിലും അള്‍ട്രാ സോണിക് ശബ്ദങ്ങള്‍ ആഗിരണം ചെയ്യാറുണ്ട്. രാസപ്രവര്‍ത്തന ശേഷി കൂടിയ ലിഥിയം, മഗ്നീഷ്യം പോലുള്ള ലോഹങ്ങള്‍ ഓര്‍ഗാനോ മെറ്റാലിക് സംയുക്തങ്ങളുണ്ടാകുമ്പോള്‍ ശബ് ദോര്ജ്ജം (അള്‍ട്രാസോണിക്) [ “ )))“ എന്നു സൂചിപ്പിക്കാം] ആഗിരണം ചെയ്യുന്നുണ്ട്. ഓര്‍ഗാനോ മെറ്റാലിക് അല്ലാത്ത ചില രാസപ്രവര്‍ത്തനങ്ങളിലും അള്‍ട്രാ സോണിക് ശബ്ദം സ്വാധീനം ചെലുത്താറുണ്ട്. ചില ഉദാഹരണങ്ങള്‍…
C6H5-Br + 2Li ---)))----> C6H5-Li + LiBr
C6H5-CH2-Br + KCN ---)))----> C6H5-CH2-CN ( Al2O3 യുടെ സാന്നിദ്ധ്യത്തില്‍)
MCl3 + Na + CO ---)))---> M(CO)6 ( M can be V, Nb, Ta etc.)
എന്തു കൊണ്ട് രാസപ്രവര്‍ത്തന വേഗത കൂടുന്നു?
1 : തന്മാത്രകളുടെ ഗതികോര്‍ജ്ജം കൂടുന്നതിനാല്‍ തന്മാത്രകള്‍ തമ്മിലുള്ള കൂട്ടിയിടി (കൊളീഷന്‍) കൂടുന്നു.
2 : ലോഹങ്ങളുടെ പൌഡര്‍ electron spectroscopy യും mass spectroscopy യും ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ അള്‍ട്രാ സോണിക് ശബ്ദം ലോഹ ഉപരിതലത്തിലെ ഓക്സൈഡ് ആവരണത്തെ നീക്കം ചെയ്യുന്നതായി കണ്ടു.
ആങ്ങനെ രാസപ്രവര്‍ത്തന വേഗത 10 മടങ്ങ് വരെ വര്‍ദ്ധിക്കാറുണ്ട്.
Suslick, Takashi Ando, Philip Boudjouk, Luche, Timothy J Mason, തുടങ്ങി ഒട്ടേറെ ശാസ്ത്രകാരന്മാര്‍ ഈ വിഷയത്തെപ്പറ്റിയുള്ള പഠനം തുടരുന്നു.
ഇത്ര മാത്രമാണ് എനിക്ക് ലഭിച്ച അറിവുകള്‍. ഇതേപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ കമന്റ് ചെയ്യുകയൊ ഈ ബ്ലോഗിലെ അഡ്രസ്സില്‍ എഴുതുകയോ ചെയ്യുക.
തയ്യാറാക്കിയത്…
ബിന്ദുലാല്‍(എം.എം.എം.എച്ച്.എസ്.എസ്, കൂട്ടായി, തിരൂര്‍, മലപ്പുറം)

No comments:
Post a Comment