ഇത് രസതന്ത്ര അദ്ധ്യാപകരുടെ ഒരു കൂട്ടായ്മയാണ്. തുടക്കം എവിടെ നിന്ന് എന്നതല്ല, മറിച്ച് സംസ്ഥാനത്തെ മുഴുവന്‍ അദ്ധ്യാപകരും ഇത് ഗൌരവപൂര്‍വ്വം വായിക്കുകയും അവരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പുതിയ കണ്ടെത്തലുകളും ക്ലാസ്സ് റൂമിലെ മികച്ച അനുഭവങ്ങളും സംശയങ്ങളും പഠന തന്ത്രങ്ങളും നമുക്കിവിടെ പങ്കുവയ്ക്കാം….താഴെയുള്ള വിലാസത്തില്‍ നിങ്ങളുടെ രചനകള്‍ അയക്കുക. എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്…. നവീന്‍...9496070008
Friday, March 19, 2010
വാതക നിയമങ്ങള്‍
കവിത
(വഞ്ചിപ്പാട്ട് രീതിയില്‍)
ബോയില്‍ നിയമമെന്തെന്നാല്‍ സ്ഥിര ഊഷ്മാവിലെ വ്യാപ്തം
മര്‍ദ്ദത്തിനു വിപരീതാനുപാതമല്ലോ!
ചാള്‍സ് നിയമം പ്രസ്ഥാവിച്ചാല്‍ സ്ഥിരമര്‍ദ്ദത്തിലെ വ്യാപ്തം
ഊഷ്മാവിനു നേരനുപാതത്തിലാണല്ലോ!
അവോഗാഡ്രോ നിയമത്തില്‍ മര്‍ദ്ദം,ഊഷ്മാവിവ സ്ഥിരം
വ്യാപ്തമല്ലോ മോളുകള്‍ക്ക് നേരനുപാതം.
ഇവ മൂന്നും കൂടിച്ചേര്‍ന്നാല് കിട്ടുമല്ലോ ആദര്‍ശ
വാതകസമവാക്യം PV = nRT
രചന:
ഐസക്. എം.വര്‍ഗീസ് (ജി.എച്ച്.എസ്.എസ്, ചെറിയമുണ്ടം, മലപ്പുറം ജില്ല.)
Subscribe to:
Post Comments (Atom)
subin.k it is a nice poem
ReplyDelete