Tuesday, July 27, 2010

സ്വേദനം എങ്ങനെ ചെയ്യും?




ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉപ്പുവെള്ളത്തെ സ്വേദനം ചെയ്തു ശുദ്ധ ജലം ഉണ്ടാക്കുന്ന പരീക്ഷണം ഉണ്ടല്ലോ! അത് ചെയ്യാന്‍ കണ്ടെന്‍സര്‍ (മുഴുവന്‍ പേര് ലിബിഗ്സ് കണ്ടെന്‍സര്‍) വേണം. മിക്ക സ്കൂളുകളിലും ആ സാധനം ഇല്ല. വില 1000-ത്തില്‍ കൂടുതലും... ഇതാ എളുപ്പ വഴി.
സാമഗ്രികള്‍
1. ഒന്നേകാല്‍ ഇഞ്ച് പി.വി.സി - 1 അടി നീളം
2. എന്‍ഡ് ക്യാപ്പ് - 2 എണ്ണം
3. ഗ്ലാസ്സ് ട്യൂബ് - 1.25 അടി
4. ഗ്ലാസ് ട്യൂബ് - 2 ഇഞ്ച് നീളത്തില്‍ 2 എണ്ണം

ഒന്നേകാല്‍ ഇഞ്ച് പി.വി.സി. പൈപ്പ് ഒരു അടി നീളത്തില്‍ എടുക്കുക. 2 എന്‍ഡ് ക്യാപ് (സ്റ്റോപ്പര്‍) ഉറപ്പിച്ച് നടുക്ക് ഒരു ഗ്ലാസ് ട്യൂബ് കടക്കും വിധം ദ്വാരമിടുക. ഗ്ലാസ് ട്യൂബ് സൂക്ഷിച്ച് കടത്തുക. 2 ഇഞ്ച് നീളമുള്ള ഗ്ലാസ് ട്യൂബ്കള്‍ പി.വി.സി. പൈപ്പിന്റെ മുകളിലും താഴെയും ദ്വാരമുണ്ടാ‍ക്കി ഉറപ്പിക്കുക. ആവശ്യമെങ്കില്‍ പശ വച്ച് ലീക്കില്ലാതെ ഒട്ടിക്കാം... കണ്ടെന്‍സര്‍ റെഡി !!
തയ്യാറാക്കിയത്..
ബിന്ദുലാ‍ല്‍, എം.എം.എം. എഛ്. എസ്. എസ്. കൂട്ടായി

3 comments:

  1. സര്‍,

    നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍. മാത്​സ് ബ്ലോഗിന്റെ ലിങ്ക് പേജില്‍ ഈ ബ്ലോഗിന്റെ ലിങ്ക് വളരെ നേരത്തേ ലിങ്ക് ചെയ്തിരുന്നു.

    ReplyDelete
  2. പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ലല്ലോ ?

    ReplyDelete
  3. പലപ്പോഴായി ഇംഗ്ലിഷ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച എട്ട് ഉപകാരപ്രദമായ പോസ്റ്റുകൾ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് എളുപ്പത്തിനായി ഒന്നിച്ച് അപ് ലോഡ് ചെയ്തിരിക്കുന്നു. ഇംഗ്ലിഷ് സാമ്പിൾ ചോദ്യങ്ങളും എല്ലാ പ്രോസ് ചാപ്റ്റേഴിന്റെ സമ്മറിയും വേണ്ടവർ ഇത് ഡൗൺലോഡ് ചെയ്യാൻ മറക്കരുതേ....ഓൾ തെ ബെസ്റ്റ്...പലപ്പോഴായി ഇംഗ്ലിഷ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച എട്ട് ഉപകാരപ്രദമായ പോസ്റ്റുകൾ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് എളുപ്പത്തിനായി ഒന്നിച്ച് അപ് ലോഡ് ചെയ്തിരിക്കുന്നു. ഇംഗ്ലിഷ് സാമ്പിൾ ചോദ്യങ്ങളും എല്ലാ പ്രോസ് ചാപ്റ്റേഴിന്റെ സമ്മറിയും വേണ്ടവർ ഇത് ഡൗൺലോഡ് ചെയ്യാൻ മറക്കരുതേ....ഓൾ തെ ബെസ്റ്റ്...http://www.english4keralasyllabus.com/

    ReplyDelete